തിരൂരങ്ങാടി: പരപ്പനങ്ങാടി ജി.എൽ.പി സ്‌കൂള്‍ നവീകരണത്തിന് 1.84 ലക്ഷം രൂപ അനുവദിച്ചതായി പി.കെ. അബ്ദുറബ്ബ് എം.എല്‍.എ അറിയിച്ചു. തീരദേശ വികസന കോർപറേഷെൻറ സഹായത്തോടെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. 1926ല്‍ സ്ഥാപിച്ച സ്‌കൂളില്‍ പ്രാഥമിക സൗകര്യങ്ങളുടെ അപര്യാപ്തത ഏറെയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് എം.എല്‍.എയുടെയും കൗണ്‍സിലറുടെയും പി.ടി.എയുടെയും നേതൃത്വത്തില്‍ താല്‍ക്കാലിക പ്രോജക്ട് തയാറാക്കി സമര്‍പ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.