പരപ്പനങ്ങാടി: പരപ്പനങ്ങാടി സർവിസ് സഹകരണ ബാങ്കിെൻറ ഏഴാമത് ശാഖയായ ഹോളിഡേ ബ്രാഞ്ച് ആഗസ്റ്റ് 10ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും ഞായറാഴ്ച ഉൾെപ്പടെ എല്ലാ അവധി ദിനങ്ങളിലും ഹോളിഡേ ബ്രാഞ്ച് പ്രവർത്തിക്കും. പൊതു നന്മ ഫണ്ടിൽ നിന്നുള്ള സേവന പദ്ധതികളുടെ വിതരണവും നടക്കും. ബാങ്ക് സെക്രട്ടറി എ.പി. ഹംസ, ബാങ്ക് പ്രസിഡൻറ് കുട്ടികമ്മു നഹ, വൈസ് പ്രസിഡൻറ് ആർ. സെയ്തലവി, ഡയറക്ടർമാരായ ശബ്നം മുരളി, സി.പി. അബ്ദുറഹ്മാൻ, പി.പി. മുഹമ്മദലി എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.