തിരൂര്‍: വിവര്‍ത്തനത്തിലൂടെ സംസ്‌കാരങ്ങള്‍ തമ്മില്‍ പരസ്പര വിനിമയം നടക്കുമെന്നും അതുവഴി മാനവികതയുടെ വികാസവും പുരോഗമനവും സാധ്യമാകുമെന്നും എഴുത്തുകാരനും വിവര്‍ത്തകനുമായ എസ്.എ. ഖുദ്‌സി അഭിപ്രായപ്പെട്ടു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ രജത ജൂബിലിയോടനുബന്ധിച്ച് തിരൂര്‍ പ്രാദേശിക കേന്ദ്രവും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകല അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച അറബി സാഹിത്യോത്സവവും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവകലാശാല സിന്‍ഡിക്കേറ്റംഗം പ്രഫ. എസ്. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. 'സാംസ്‌കാരിക കൈമാറ്റവും വിവര്‍ത്തനവും' വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും 'അറബി മലയാള സാഹിത്യ വിമര്‍ശനം' വിഷയത്തില്‍ ഡോ. കെ. ജാബിറും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ബാബു ജോസഫ്, പ്രഫ. രാമദാസ്, ഡോ. എല്‍. സുഷമ, ഡോ. സി.കെ. ജയന്തി, സൂര്യ എന്നിവര്‍ സംസാരിച്ചു. പ്രഫ. എം. കുഞ്ഞുമൊയ്തീന്‍കുട്ടി സ്വാഗതവും അബ്ദുല്ല നുഅ്മാന്‍ നന്ദിയും പറഞ്ഞു. പടം...tirmw arabic seminar ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച അറബി സാഹിത്യോത്സവവും ദേശീയ സെമിനാറും എഴുത്തുകരനും വിവര്‍ത്തകനുമായ എസ്.എ. ഖുദ്‌സി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.