മലപ്പുറം: 24,000 രൂപ വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാത്രമായി ബോണസ് നിജപ്പെടുത്തിയത് മുൻവർഷം ലഭിച്ചവർക്കു പോലും ബോണസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കിയെന്ന് എൻ.ജി.ഒ അസോസിയേഷൻ ട്രഷറർ പി. ഉണ്ണികൃഷ്ണൻ. മലപ്പുറത്ത് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് വി.കെ. കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ല പ്രസിഡൻറ് വി.പി. ദിനേശും സംഘടന ചർച്ച സെക്രട്ടറി കെ.പി. ജാഫറും ഉദ്ഘാടനം ചെയ്തു. ശിവദാസ് പിലാപറമ്പിൽ, എം.പി. സോമശേഖരൻ, കെ. ജയനാരായണൻ, വൈ. ഷാജി, എൻ. മോഹൻദാസ്, സുനിൽ കാരക്കോട്, സി. വിഷ്ണുദാസ്, കെ.എം.ജി. നമ്പൂതിരി, മോഹനൻ പടിഞ്ഞാറ്റുമുറി എന്നിവർ സംസാരിച്ചു. സലീഖ് പി. മോങ്ങം സ്വാഗതവും സി. കനകാംബരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.കെ. കൃഷ്ണപ്രസാദ് (പ്രസി.), സലീഖ് പി. മോങ്ങം (സെക്ര.), പി. ബിനു (ട്രഷ.). പടം....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.