അക്ഷരലക്ഷത്തിന് 4635 പേർ

'അക്ഷരലക്ഷ'ത്തിന് 4635 പേർ മലപ്പുറം: സാക്ഷരത മിഷൻ 'അക്ഷരലക്ഷം' പരീക്ഷ ജില്ലയില്‍ എഴുതിയത് 4635 പേര്‍. ഇതില്‍ 3841 പേരും സ്ത്രീകളാണ്. മലപ്പുറം ബ്ലോക്കിലെ 88 വയസ്സുള്ള കാർത്യായനിയാണ് പ്രായം കൂടിയ പഠിതാവ്. അരീക്കോട് ബ്ലോക്കിലെ 20 വയസ്സുള്ള മുന്‍ഷിഫ് റഹ്മാനാണ് പ്രായം കുറഞ്ഞയാൾ. 173 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. വിജയിച്ചവര്‍ക്ക് തുടര്‍പഠനത്തിന് എല്ലാ അവസരവും ലഭ്യമാക്കുമെന്ന് ജില്ല സാക്ഷരത മിഷന്‍ കോഓഡിനേറ്റര്‍ സജി തോമസ് അറിയിച്ചു. അവശേഷിക്കുന്ന നിരക്ഷരരേയും സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ചതാണ് അക്ഷരലക്ഷം പരീക്ഷ. ജില്ലതല ഉദ്ഘാടനം കണ്ണമംഗലം പഞ്ചായത്തിലെ എടക്കാപറമ്പ് ഗവ. എല്‍.പി സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണന്‍ നിർവഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചാക്കീരി അബ്ദുല്‍ ഹഖ്, കണ്ണമംഗലം പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.