റോഡിലേക്ക്​ വീഴാറായ തെങ്ങുകൾ ഭീഷണി

വള്ളിക്കുന്ന്: സ്കൂളിന് സമീപത്തായി റോഡിലേക്കും വൈദ്യുതി ലൈനുകളിലേക്കും വീഴാൻ പാകത്തിൽ നിൽക്കുന്ന തെങ്ങുകൾ ഭീഷണിയായി. കൂട്ടുമൂച്ചി-മാതാപുഴ-അത്താണിക്കൽ റോഡിൽ അരിയല്ലൂർ ഈസ്റ്റ് എ.എൽ.പി സ്കൂളിന് സമീപത്ത് സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ തെങ്ങുകളാണ് റോഡിലേക്കായി ചാഞ്ഞുനിൽക്കുന്നത്. 15ഓളം തെങ്ങുകളാണ് വീഴാൻ പാകത്തിലുള്ളത്. നിരവധി സ്കൂൾ ബസുകളടക്കമുള്ള വാഹനങ്ങളാണ് ഇതുവഴി കടന്നുപോവുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.