ന്യൂഡൽഹി: തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) നേതാവുമായ കെ. ചന്ദ്രശേഖര റാവു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. 2019 ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുമായി സഖ്യത്തിന് ടി.ആർ.എസ് സന്നദ്ധമാണെന്ന് കൂടിക്കാഴ്ചയിൽ ചന്ദ്രശേഖര റാവു മോദിയെ അറിയിച്ചതായാണ് സൂചന. പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നതിനാൽ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന് ഒരുക്കമല്ല എന്ന് റാവു വ്യക്തമാക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ തെലുഗുദേശം പാർട്ടി (ടി.ഡി.പി) എൻ.ഡി.എ സഖ്യംവിട്ടതിനെ തുടർന്നാണ് ബി.ജെ.പി ടി.ആർ.എസിനെ കൂടെക്കൂട്ടാനുള്ള ശ്രമം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് ടി.ഡി.പി മുൻകൈയടുത്ത് ലോക്സഭയിൽ കൊണ്ടുവന്ന കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസ പ്രമേയ വോെട്ടടുപ്പിൽ പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ചപ്പോൾ ടി.ആർ.എസ് വിട്ടുനിന്നിരുന്നു. ഇതിനെ മോദി പ്രശംസിക്കുകയും ചെയ്തു. രണ്ടു മാസം മുമ്പും ചന്ദ്രശേഖർ റാവു മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.