ഇരുമ്പോത്തിങ്ങൽ ​െറഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി അട്ടിമറിക്കാൻ ശ്രമമെന്ന്

തേഞ്ഞിപ്പലം: വള്ളിക്കുന്ന്-തേഞ്ഞിപ്പലം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കടലുണ്ടിപ്പുഴയിലെ ഇരുമ്പോത്തിങ്ങലിൽ വരുന്ന െറഗുലേറ്റർ കം ബ്രിഡ്ജ് അട്ടിമറിക്കാൻ നീക്കമെന്ന്. പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച പദ്ധതിയാണ് ഇല്ലാതാക്കാൻ ശ്രമം നടക്കുന്നത്. ഇരുമ്പോത്തിങ്ങലിൽ െറഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം അനുയോജ്യമെല്ലന്ന റിപ്പോർട്ടാണ് ഇറിഗേഷൻ വകുപ്പ് സർക്കാറിന് സമർപ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചാണ് സ്ഥലം അനുകൂലമെല്ലന്ന റിപ്പോർട്ട് തയാറാക്കിയത്. ഇനി അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാറാണ്. തീരത്തേക്ക് വെള്ളം കയറാനിടയാകുമെന്ന കാരണത്താലാണ് അനുയോജ്യമെല്ലന്ന റിപ്പോർട്ട് നൽകിയത്. കരകളുടെ ഉയർച്ചക്കുറവാണ് പ്രശ്നമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതോടെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂർ പഞ്ചായത്തുകൾക്ക് പൂർണമായും ഉപയോഗപ്പെടുന്ന കുടിവെള്ള, കാർഷിക പദ്ധതിയുടെ സാധ്യതയാണ് ഇല്ലാതാവുന്നത്. പദ്ധതി യാഥാർഥ്യമാവുമെന്ന ഘട്ടം വന്നപ്പോൾ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ വിലയിരുത്തുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്താണ് കെ.എൻ.എ. ഖാദർ എം.എൽ.എയായിരിക്കെ െറഗുലേറ്റർ കം ബ്രിഡ്ജി​െൻറ നടപടികൾ തുടങ്ങിയത്. തുടർന്ന് സർക്കാർ മാറി വന്നപ്പോഴും അബ്ദുൽ ഹമീദ് എം.എൽ.എയും നിരന്തര ശ്രമം നടത്തി. വിദഗ്ധ പഠനസംഘത്തെ നിയോഗിച്ച് സ്ഥലം വീണ്ടും പരിശോധിക്കണമെന്ന് ദിവസങ്ങൾക്ക് മുമ്പ് മന്ത്രിയെ കണ്ട് എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം പുനഃപരിശോധിക്കണമെന്നും പദ്ധതി നിലനിർത്തണമെന്നും തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ക്വിസ് മത്സരം വള്ളിക്കുന്ന്: സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി നവജീവന്‍ ഗ്രന്ഥാലയം പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12ന് വൈകീട്ട് മൂന്നിന് നവജീവന്‍ എ.എൽ.പി സ്‌കൂളിലാണ് മത്സരം. ഫോൺ: 9847742614.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.