മഞ്ചേരി: എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്, മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച പി. രവീന്ദ്രൻ നായരെ അദ്ദേഹത്തിെൻറ വസതിയിലെത്തി മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് . മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയകാല കോൺഗ്രസ് നേതാക്കളെ ആദരിക്കുന്നതിെൻറ ഭാഗമായുള്ള 'പഴയവസന്തം നവചൈതന്യം' പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.കെ. സത്യപാലൻ രവീന്ദ്രൻ നായരെ ഷാൾ അണിയിച്ച് നിർവഹിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അക്ബർ മിനായി, അനസ് അത്തിമണ്ണിൽ, മനോജ് തടപ്പറമ്പ്, ജയകുമാർ മാടങ്ങോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.