ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡ് ഒഴുകൂർ ജി.എം.യു.പി സ്കൂളിന്

കൊണ്ടോട്ടി: . ഇത് നാലാംതവണയാണ് മികച്ച പി.ടി.എക്കുള്ള അവാർഡ് ഒഴുകൂറിന് ലഭിക്കുന്നത്. ജനപങ്കാളിത്തത്തോടെ 2017-18 വർഷം പി.ടി.എയുടെ നേതൃത്വത്തിൽ നടപ്പാക്കിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. കെ. ജാബിർ പ്രസിഡൻറായിട്ടുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രക്ഷിതാക്കളെ ശാക്തീകരിക്കാനായി നിരന്തരം രക്ഷാകർതൃ ശാക്തീകരണ ശിൽപശാല, വിദ്യാലയം സൗന്ദര്യവത്കരിക്കുന്നതിനായി പൊടിരഹിത വിദ്യാലയ പദ്ധതി, മുഴുവൻ കുട്ടികൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്നതിനായി തെളിനീര് പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ കുട്ടികളെ ദത്തെടുക്കാനായി ഡോ. കെ.സി. മൊയ്തീൻ എൻഡോവ്മ​െൻറ്, പ്രതിഭകൾക്കായി ഇനിയും മുന്നോട്ട് പദ്ധതി, രക്ഷിതാക്കൾക്കായി ആത്മ ജ്യോതി റഫറൻസ് ലൈബ്രറി, വായന തിളക്കം കാഷ് അവാർഡ്, ലൈബ്രറി ശാക്തീകരണത്തിനായി അക്ഷര ദക്ഷിണ പദ്ധതി, വിവിധ സാമൂഹിക ബന്ധിത പ്രവർത്തനങ്ങളായ കാർഷിക പ്രവർത്തനങ്ങൾ, നിരാലംബർക്ക് കൈത്താങ്ങ് പദ്ധതി, വിളക്കണക്കാം ഊർജ സംരക്ഷണ പരിപാടി, പൈ കൂട്ട് പദ്ധതി, അരുമക്കൊരുതലോടൽ, മഴത്തുള്ളിക്കൊരിടം ജലസംരക്ഷണ പദ്ധതി, യു.പി വിഭാഗം മുഴുവൻ ക്ലാസുകളും സ്മാർട്ട് റൂമുകളാക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ പി.ടി.എയുടെ നേതൃത്വത്തിൽ നടന്നുവരുന്നു. പ്രധാനാധ്യാപകൻ അബ്ദു വിലങ്ങുംപുറം, കോഒാഡിനേറ്റർ ആർ.കെ. ദാസ്, എം.ടി. മൊയ്തീൻ കുട്ടി, കെ.സി. അബ്ബാസലി, കെ.വി. ബാപ്പു, സി. ബഷീർ, ബാവ പള്ളിമുക്ക്, പി. ഗഫൂർ, കെ. മൊയ്തീൻ കുട്ടി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.