വേങ്ങര: സമൂഹത്തില്‍ നന്മ കൊണ്ടുവരുന്നതാവണം കലകളും സാഹിത്യവുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. 25ാമത് എസ്.എസ്.എഫ് വെസ്റ്റ് ജില്ല സാഹിത്യോത്സവിെൻറ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യത്തിനും ആരാധന സ്വാതന്ത്ര്യത്തിനുമെതിരായ കടന്നുകയറ്റം ജനാധിപത്യത്തോടും ചരിത്രത്തോടുമുള്ള വെല്ലുവിളിയാെണന്നും അദ്ദേഹം പറഞ്ഞു. സാഹിത്യോത്സവിൽ തിരൂരങ്ങാടി ഡിവിഷന്‍ ടീം കിരീടം നിലനിര്‍ത്തി. തുടര്‍ച്ചയായി അഞ്ചാംതവണ ജേതാക്കളായ തിരൂരങ്ങാടി ഡിവിഷെൻറ 13ാം കിരീടമാണിത്. രണ്ടാംസ്ഥാനം താനൂർ ഡിവിഷനും മൂന്നാംസ്ഥാനം കോട്ടക്കല്‍ ഡിവിഷനുമാണ്. പൊന്നാനിയിലെ പി.കെ. ബനീഷിനെ കലാപ്രതിഭയായും വേങ്ങരയിലെ ഒ.പി. ലുഖ്മാനെ സര്‍ഗപ്രതിഭയായും തെരഞ്ഞെടുത്തു. സമാപന സമ്മേളനം ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍ ബുഖാരി, സലാഹുദ്ദീന്‍ ബുഖാരി, പി.കെ.എം. സഖാഫി ഇരിങ്ങല്ലൂർ, എൻ.വി. അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പ്രം, എം. മുഹമ്മദ് സാദിഖ്, മജീദ് അരിയല്ലൂർ, ബഷീര്‍ പറവന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.