മലപ്പുറം: ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ നിർവഹിച്ചു. ഇരുമ്പുഴി ജി.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ആനക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ടി. സുനീറ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം യു. മൂസ, വിദ്യാഭ്യാസ ഓഫിസർമാരായ പി. ഹുസൈൻ, കെ. മുഹമ്മദ് ഇക്ബാൽ, ബി.പി.ഒ ടോമി മാത്യു, ഹെഡ്മിസ്ട്രസ് കെ.എം. സുഷ, വിദ്യാരംഗം ജില്ല കോഓഡിനേറ്റർ കെ.വി. സെയ്ത് ഹാഷിം, പി. ഇന്ദിരാദേവി, കെ.പി. മജീദ്, പി.എൻ. നൗഷാദ് എന്നിവർ സംസാരിച്ചു. പ്രഭാകരൻ പുന്നശ്ശേരി, ജലീൽ പരപ്പനങ്ങാടി എന്നിവർ ക്ലാസ് നയിച്ചു. mpe+mpmrs2 മലപ്പുറം ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം ഫൈസൽ എളേറ്റിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.