സബ് ജൂനിയർ കേരള ടീമിൽ 'മലപ്പുറം ഇലവൻ' 20ൽ 11 പേരും ജില്ലയിൽ നിന്ന്​

സബ് ജൂനിയർ കേരള ടീമിൽ 'മലപ്പുറം ഇലവൻ' 20ൽ 11 പേരും ജില്ലയിൽനിന്ന് മലപ്പുറം: സബ് ജൂനിയർ കേരള ടീമിൽ മലപ്പുറത്തി​െൻറ മേധാവിത്വം. അണ്ടർ 15 സൗത്ത് സോണ്‍ ഫുട്ബാൾ ടൂര്‍ണമ​െൻറ് സംഘത്തിലെ 20ല്‍ 11 പേരും ജില്ലയിൽ നിന്നാണ്. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴും ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസിലെ മൂന്നും താരങ്ങളും തൃശൂര്‍ റെഡ് സ്റ്റാർ അംഗമായ കൂട്ടിലങ്ങാടി സ്വദേശിയുമാണ് കേരള ടീമിലുള്ളത്. പി. ജിഷ്ണു, ശ്രീരാഗ്, ഇര്‍ഷാദ്, ഹരി, മനുപ്രകാശ്, കിരണ്‍, ഗോള്‍കീപ്പർ ജിതിന്‍ എന്നിവരാണ് എം.എസ്.പിയുടെ പ്രതിനിധികൾ‍. അനസ്, അര്‍ഷാദ്, രാഹുല്‍ എന്നിവർ ചേലേമ്പ്രയിൽ നിന്നുണ്ട്. റെഡ് സ്റ്റാറിലെ അഭിജിത്ത് മുമ്പ് എം.എസ്.പി സ്കൂൾ ടീമിലെ ഗോളിയായിരുന്നു. ബിനോയ് സി. ജെയിംസ്, ടി.പി. അബ്ദുറഹ്മാന്‍, സന്തോഷ്, യു. ശുഹൈബ് എന്നിവരാണ് എം.എസ്.പിയിലെ പരിശീലകര്‍. കെ. മന്‍സൂർ അലിയാണ് ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസിലെ കോച്ച്. കൊച്ചിയില്‍ പരിശീലനത്തിലാണ് ടീം. കെ.എഫ്.എ അക്കാദമി ലീഗ് ചുമതല വഹിച്ച സാംസണാണ് കേരള കോച്ച്. ഹൈദരബാദിൽ നടക്കുന്ന ടൂർണമ​െൻറിന് ആഗസ്റ്റ് ഒമ്പതിന് യാത്ര തിരിക്കും. 12നും 17നുമാണ് കേരളത്തി​െൻറ മത്സരങ്ങൾ‍. mplrs1 അണ്ടർ 15 സൗത്ത് സോണ്‍ ഫുട്ബാൾ കേരള ടീമിലെ മലപ്പുറത്തുകാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.