കാലം മായ്​ച്ച അക്ഷരങ്ങൾ അവർ വീണ്ടുമെഴുതി

മലപ്പുറം: 'നാലാംക്ലാസുവരെയൊക്കെ പഠിച്ചിരുന്നു. കാലം കടന്നുപോയപ്പോൾ അക്ഷരങ്ങളെല്ലാം മറന്നു. സാക്ഷരത ക്ലാസിലെത്തിയശേഷം ഒാർത്തെടുക്കാൻ കഴിയുന്നുണ്ട്' പ്രായം എഴുപതിലെത്തിയ മൂന്നാംപടിയിലെ സുശീല പറഞ്ഞു. സമീപമിരുന്ന കമലാക്ഷിയും തലയാട്ടി. 'ഇപ്പോൾ അക്ഷരങ്ങൾ ഏതാണ്ടെല്ലാം അറിയാം. പേരെഴുതും. വായിക്കും' -എഴുപതു കഴിഞ്ഞ കമലാക്ഷിയുടെ മുഖത്തും മന്ദഹാസം. കമലാക്ഷിയും ആറുവരെ പഠിച്ചിട്ടുണ്ടായിരുന്നു. അക്ഷരങ്ങൾ പിന്നീട് മറന്നുപോയതാണ്. നവസാക്ഷരർക്കുള്ള സംസ്ഥാന സാക്ഷരത മിഷ​െൻറ അക്ഷരലക്ഷം പരീക്ഷ എഴുതാനെത്തിയതായിരുന്നു ഇവർ. ടൗൺ ഹാൾ കെട്ടിടത്തിലെ ലൈബ്രറി ഹാളിലായിരുന്നു പരീക്ഷ. 25ഒാളം പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും മുഴുവൻ പേരും പരീക്ഷക്ക് എത്തിയില്ല. രജിസ്റ്റർ ചെയ്തവരിൽ ഭൂരിപക്ഷവും 65ന് മുകളിൽ പ്രായമുള്ളവർ. പലരും കിടപ്പിലാണ്. ചിലർക്ക് പരീക്ഷ എഴുതാൻ മടി. ഇനി പഠനവും പരീക്ഷയൊന്നും വേണ്ടെന്ന് കരുതുന്നവരും കൂട്ടത്തിലുണ്ട്. പരീക്ഷ എഴുതാൻ വരാത്തവരെ തേടി പ്രേരകുമാർ അടുത്ത ദിവസം വീടുകളിലേക്കുപോകും. ചോദ്യപേപ്പർ നൽകി വീടുകളിൽ ഇരുത്തി പരീക്ഷ എഴുതിക്കും. ജില്ലയിൽ നിരവധി കേന്ദ്രങ്ങളിൽ ഞായറാഴ്ച നവസാക്ഷരർക്ക് പരീക്ഷ നടന്നു. രണ്ടു മണിക്കൂറായിരുന്നു പരീക്ഷസമയം. നാലുമാസത്തെ പരിശീലനത്തിനുശേഷമാണ് പഠിതാക്കളെ പരീക്ഷക്ക് ഇരുത്തിയത്. സ്ത്രീകളായിരുന്നു പഠിതാക്കളിൽ അധികവും. അടുത്ത മാസം നാല്, ഏഴ് ക്ലാസുകളിലെ പരീക്ഷ നടക്കും. mpmma1
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.