ഊർജ സംരക്ഷണം: അധ്യാപക പരിശീലനം

മലപ്പുറം: സംസ്ഥാന സര്‍ക്കാർ എനര്‍ജി മാനേജ്‌മ​െൻറ് സ​െൻററും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന ഊർജ സംരക്ഷണ പരിപാടിയുടെ യു.പി, ഹൈസ്‌കൂള്‍ തല കോഓഡിനേറ്റര്‍മാരുടെ ക്യാമ്പ് ആരംഭിച്ചു. ഊര്‍ജ കാര്യശേഷി ഉപകരണങ്ങളുടെ ഉപയോഗം, ബോധവത്കരണ പ്രദര്‍ശനം, പരിസ്ഥിതി സൗഹൃദ സ്‌കൂള്‍, സൗര പദ്ധതി, ഊര്‍ജ സംരക്ഷണ സർവേ, ക്ലാസുകള്‍, ഊര്‍ജോത്സവം എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമാണ് നല്‍കിയത്. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. എന്‍. ഗിരിജ അധ്യക്ഷത വഹിച്ചു. ഒ. ഹാമിദലി, സിജേഷ് എന്‍. ദാസ്, എം.പി. ചന്ദ്രന്‍, പി. സാബിര്‍, പി. അബ്ദുല്ല, സി.പി. സാദിഖലി എന്നിവര്‍ സംസാരിച്ചു. mpmrs4 ഊർജ സംരക്ഷണ പരിപാടിയുടെ അധ്യാപക പരിശീലന ക്യാമ്പ് നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.