പെരിന്തൽമണ്ണ: മണലായ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച ശിഹാബ് തങ്ങൾ അനുസ്മരണം മുസ്ലിം ലീഗ് ജില്ല സെക്രട്ടറി ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം ഉസ്മാൻ താമരത്ത് അനുസ്മരണം നടത്തി. എം.പി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് എ.കെ. മുസ്തഫ, ജനറൽ സെക്രട്ടറി എസ്. അബ്ദുൽ സലാം, ആലിപ്പറമ്പ് പഞ്ചായത്ത് ലീഗ് പ്രസിഡൻറ് സി.എച്ച്. ഹംസക്കുട്ടി, എം.എസ്.എഫ് ജില്ല വൈസ്പ്രസിഡൻറ് സലാം മണലായ, പി.ടി. സൈദ്, ടി. ബഷീർ, ടി. റഫീഖ്, എം.പി. ഷൗക്കത്തലി, പി. സജീർ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുത്ത താമരത്ത് ഉസ്മാൻ, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സന്നദ്ധ സേന വിഭാഗമായ വൈറ്റ് ഗാർഡിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളെയും ആദരിച്ചു. ശിഹാബ് തങ്ങൾ റിലീഫ് സെൽ സാന്ത്വന നിധിയുടെ ഉദ്ഘാടനവും നടന്നു. പടം...pmna mc 4 മണലായയിൽ ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്യുന്നു ഓണം-ബക്രിദ് ഖാദി മേള തുടങ്ങി അങ്ങാടിപ്പുറം: കോഴിക്കോട് സർവോദയ സംഘത്തിെൻറയും കേരള ഖാദിഗ്രാമ വ്യവസായ ബോർഡിെൻറയും ഓണം-ബക്രീദ് ഖാദി മേള ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവോദയ സംഘം പ്രസിഡൻറ് വി. മോഹൻദസ് അധ്യക്ഷത വഹിച്ചു. ഡോ. രാമദാസ് മുഖ്യ പ്രഭാഷണം നടത്തി. മർഹബ അസീസ് ആദ്യ വിൽപന സ്വീകരിച്ചു. മുരളീധരൻ പാമ്പലത്ത്, മണി ബാലാമണി, ശ്രീഹരി എന്നിവർ സംസാരിച്ചു. പടം...pmna mc 2 ഓണം-ബക്രീദ് ഖാദി മേള അങ്ങാടിപ്പുറത്ത് ജില്ല പഞ്ചായത്ത് അംഗം ടി.കെ. റഷീദലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.