പെരിന്തൽമണ്ണ: പട്ടാമ്പിക്കടുത്ത് ചൂരക്കാട് കാറിടിച്ച് വല്ലപ്പുഴ താഴത്തേതിൽ അബ്ദുറസാക്കിെൻറ മകൻ മുഹമ്മദ് നിജാസ് (13), ചുരക്കാട് സ്വദേശികളായ കുന്നത്ത് അഷ്റഫിെൻറ മകൻ മുസ്തഫ (12), നരിക്കോട്ടുപറമ്പിൽ യൂസുഫിെൻറ മകൻ മുഹമ്മദ് ഷാനിഫ് (13), മരുതൂർ സ്വദേശി നന്ദിയാരത്ത് സിദ്ദീഖിെൻറ മകൻ ഷബീൽ (10), വണ്ടൂരിൽ ബൈക്കുകൾ കൂട്ടിമുട്ടി വണ്ടൂർ വാളശ്ശേരി അബ്ദുൽ ഖാദർ (62), ചെർപ്പുളശ്ശേരിയിൽ ബൈക്കും ഓട്ടോയും കൂട്ടിമുട്ടി കരുമാനംകുർശ്ശി അങ്ങാടിപറമ്പിൽ ഷിബു (27) ഭാര്യ അശ്വനി (22) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത കാർത്തിക ആഘോഷം ഇന്ന് പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മാതാ അമൃതാനന്ദമയീ മഠത്തിൽ തിങ്കളാഴ്ച അമൃത കാർത്തിക ആഘോഷിക്കും. ദീപ സമർപ്പണം, ഭക്തിഗാന സുധ, കാർത്തിക പൂജ, പ്രസാദ വിതരണം എന്നിവയുണ്ടാകും. വരദാമൃത ൈചതന്യ മുഖകാർമികത്വം വഹിക്കും. വിവാഹം അങ്ങാടിപ്പുറം: പുത്തനങ്ങാടി ചോലയിൽ മുർഷിദിെൻറയും ഹസീനയുടെയും മകൾ ഷഹാനയും പെരിന്തൽമണ്ണ ജൂബിലി റോഡ് വാഴമ്പറ്റ മുസ്തഫയുടെയും ഹാജറയുെടയും മകൻ ഹൈജസും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.