തേനൂർ മുച്ചീരി റോഡിൽ കോഴിമാലിന്യം തള്ളുന്നു

മങ്കര: കോങ്ങാട് മുച്ചീരി തേനൂർ റോഡിൽ മാലിന്യം തള്ളുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. വനാന്തര മേഖലയിലൂടെ കടന്നുപോകുന്ന റോഡായതിനാലാണ് ജനവാസമില്ലാത്ത മേഖല നോക്കി മാലിന്യം വാഹനങ്ങളിലെത്തിച്ച് തള്ളുന്നത്. മങ്കര, പറളി, കോങ്ങാട് പഞ്ചായത്തുകളുടെ പരിധിയിലാണ് മാലിന്യം വ്യാപകമായി തള്ളിയത്. ബസിലും മറ്റും യാത്ര ചെയ്യുന്നവർ മൂക്ക് പൊത്തിയാണ്‌ ഈ വഴി യാത്ര. കോഴിമാലിന്യം, ഹോട്ടൽ വേസ്റ്റ്, പ്ലാസ്റ്റിക് എന്നിവയാണ് വാഹനത്തിലെത്തിച്ച് രാത്രിയിൽ തള്ളുന്നത്. അടിയന്തര നടപടിയെടുത്തില്ലെങ്കിൽ വനമേഖല മാലിന്യമേഖലയായി മാറും. അധികൃതർ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പൂതനൂർ ചെറുകുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം കോങ്ങാട്: പൂതനൂർ ചെറുകുന്നത്ത് ഭഗവതി ക്ഷേത്രത്തിൽ മോഷണം. 25,000 രൂപ കളവുപോയി. ക്ഷേത്രത്തി‍​െൻറ മുൻഭാഗത്ത് സ്ഥാപിച്ച ഹുണ്ടിക കുത്തിത്തുറന്നാണ് കളവ് നടത്തിയത്. വെള്ളിയാഴ്ച രാത്രി ഏഴേമുക്കാലിന് ക്ഷേത്രത്തിലെ പൂജക്ക് ശേഷം ക്ഷേത്രം അടച്ചിട്ടു. വെള്ളിയാഴ്ച രാവിലെ ആറരക്ക് ക്ഷേത്ര ചടങ്ങുകൾ നടത്തുവാനെത്തിയ പൂജാരിയാണ് ഹുണ്ടിക പൊളിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാടുനിന്ന് വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും കോങ്ങാട് പൊലീസും സ്ഥലത്തെത്തി തെളിവെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.