യുവതിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവര്‍ന്നതായി പരാതി

മങ്കട: വഴി ചോദിച്ചെത്തിയ സംഘം . പനങ്ങാങ്ങരയില്‍ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ കിണറ്റില്‍ നിന്ന് വെള്ളം കോരുകയായിരുന്ന അരിപ്ര മണ്ണാറമ്പ് പള്ളിയാലില്‍ മുഹമ്മദ് സുഹൈലി​െൻറ ഭാര്യ ആമിന ബിന്‍സിയെയാണ് (18) ആഭരണം കവര്‍ന്ന് 200 മീറ്റര്‍ ദൂരെ ഉപേക്ഷിച്ചതായി പരാതിയുയർന്നത്. ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും പിന്തുടര്‍ന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെെട്ടന്ന് പറയുന്നു. മൂന്നു പവന്‍ ആഭരണമാണ് നഷ്ടപ്പെട്ടത്. മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.