തിരൂർ news

30 വർഷത്തെ ഓപ്പറേഷനുകളിൽ തളരാതെ പ്ലാവിലയുമായി നിശ്ചയദാർഡ്യത്തോടെ അൻവർ ബാബു തിരൂർ: മാതാ -പിതാക്കളുടെ മരണവും, രോഗവും, സാമ്പത്തിക പ്രതിസന്ധികളിലും തളരാത്ത മനസുമായി അൻവർ ബാബു(42) നിശ്ചയദാർഡ്യത്തോടെ പ്ലാവിലയുമായി ജനങ്ങൾക്കിടയിലേക്ക്.വിവിധ തരം ചക്ക വിഭവങ്ങളുടെ ശേഖരം പുത്തനത്താണിയിൽ നാളെ രാവിലെ 10 ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുറന്ന് കൊടുക്കും.ചടങ്ങിൽ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയയായ ഹനാൻ മുഖ്യാഥിതിയായി പങ്കെടുക്കും. കേൾവിക്കുറവ് ഉള്ള അൻവർ ബാബു ജീവിത പ്രാരാബ്ദങ്ങളിൽ തളർന്നിരിക്കാതെ സ്വന്തമായൊരു തൊഴിൽ എന്ന ലക്ഷ്യത്തിന് വേണ്ടി പ്രയത്നിച്ചു. അൻവർ ബാബുവിന്റെ സ്വപ്‌നങ്ങൾക്ക് നാട്ടുകാർ സഹായം നൽകുകയും ചെയ്തതോടെ ആ സ്വപ്നം പൂവണിഞ്ഞു.. മൂന്ന് മാസം കൂടുമ്പോൾ ഓപ്പറേഷൻ ചെയ്യണം. ജീവിത ചെലവുകൾക്കും, ചികിത്സക്കും ഭിക്ഷയെടുത്തിരുന്ന ബാബു സ്വയം തീരുമാനിക്കുകയായിരുന്നു സ്വന്തമായൊരു തൊഴിൽ എന്നത്. അതിന് നാട്ടുകാരും, ബാബുവിന്റെ സ്ഥിതി അറിയുന്നവരും സഹായിച്ചതോടെ സ്വന്തമായൊരു സ്ഥാപനമായി. രണ്ട് മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അൻവർ ബാബു. നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് നാട്ടുകാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ശാജു സി ചാക്കോ, എം കെ മുഹമ്മദ് ഷരീഫ്, ഇ പി വിജയൻ, ബാപ്പു പാറമ്മൽ, അൻവർ ബാബു എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.