ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ സ്വർണമാല കവർന്നു

ഷൊർണൂർ: വാണിയംകുളം-വല്ലപ്പുഴ റോഡിൽ വെച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘം വീട്ടമ്മയുടെ നാലേകാൽ പവൻ വരുന്ന സ്വർണമാല കവർന്നു. പനയൂർ വെള്ളാരമ്പാറ ബീനയുടെ (53) കഴുത്തിലെ മാലയാണ് ബൈക്കിലെത്തിയവർ പൊട്ടിച്ച് കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെ പനയൂരിൽനിന്ന് വാണിയംകുളം സ​െൻററിലേക്ക് നടന്നുവരുന്ന വഴിയാണ് സംഭവം. ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.