ചന്ദ്രമാസ ഡയറിയുമായി കുരിമണ്ണിൽ കുഞ്ഞിമുഹമ്മദ്

മക്കരപറമ്പ്: ചന്ദ്രമാസ ഡയറി പുറത്തിറക്കുന്ന തിരക്കിലാണ് റിട്ട. ഉറുദു അധ്യാപകനായ കുരിമണ്ണിൽ കുഞ്ഞിമുഹമ്മദ്. അറബി മാസ കലണ്ടർ പ്രകാരം ശാസ്ത്രീയ നേട്ടങ്ങളുടെ സഹായത്തോടെയാണ് ഡയറി തയാറാക്കുന്നത്. നീണ്ട കാലത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ഡയറി താളുകളുടെ ക്രമീകരണം തുടങ്ങിയത്. ഹിജ്റ 1419 മുതൽ എല്ലാ വർഷവും പോക്കറ്റ് ഡയറിയും കലണ്ടറും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. ദിനംപ്രതി, മാസ പ്ലാനർ, സക്കാത്ത് നാൾവഴി കണക്കുകളുടെ ചാർട്ട്, ഇംഗ്ലീഷ്, മലയാള മാസങ്ങൾ അടങ്ങിയതാണ് സമ്പൂർണ ഹിജ്റ ഡയറി. ഉറുദു, അറബി ഭാഷ പ്രചരണ രംഗത്ത് നിരവധി പ്രസിദ്ധീകരണങ്ങൾക്ക് നേതൃത്വം നൽകുന്ന ജലക്ക് ബുക്ക്സാണ് ഡയറി പ്രസിദ്ധീകരിക്കുന്നത്. 'കു മുക്കു മ' എന്ന തൂലിക നാമത്തിലാണ് വായനക്കാർക്കിടയിൽ മാസ്റ്റർ അറിയപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.