അഞ്ചച്ചവടി ഹൈസ്‌കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കാളികാവ്‌: അഞ്ചച്ചവടി ഗവ. ഹൈസ്‌കൂളിന് വേണ്ടി ജില്ല പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കാളികാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ 10 ഹൈടെക് ക്ലാസ്മുറികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി. സുധാകരനും നവീകരിച്ച ക്ലാസ് റൂം ലൈബ്രറികളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബർ ടി.പി. അഷ്റഫലിയും നിർവഹിച്ചു. ഹൈസ്കൂളിനുള്ള കാളികാവ്‌ വ്യാപാരി വ്യവസായി യൂത്ത് വിങ്ങി​െൻറ ഉപഹാരം കെ. മുഹമ്മദ്‌ നജീബ്, സി.എച്ച്. ഫൈസൽ എന്നിവർ സമർപ്പിച്ചു. ഹെഡ്മിസ്ട്രസ് പി.ജെ. ഏലിയാമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. കാളികാവ് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാമചന്ദ്രൻ, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഒാഡിനേറ്റർ എം. മണി, കാളികാവ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ഇ.പി. യൂസഫ് ഹാജി, വണ്ടൂർ ബി.പി.ഒ ഷൈജി ടി. മാത്യു, പി.ടി.എ പ്രസിഡൻറ് കെ.ടി. റഷീദ്, വ്യാപാരി വ്യവസായി പ്രതിനിധി ഇ.കെ. കൃഷ്ണകുമാർ, എൻ.എസ്.സി ക്ലബ് പ്രസിഡൻറ് പി.വി. കുഞ്ഞി മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എം. അബ്ദുൽ അസീസ്, എസ്.ആർ.ജി കൺവീനർ ഒ.കെ. ശിവപ്രസാദ്, പ്രധാനാധ്യാപിക ഏലിയാമ്മ, വി. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ഖത്തറിലെ പി.കെ. ഗ്രൂപ് ചെയർമാൻ പി.കെ. മുസ്തഫ ഹാജി, എസ്.എം.സി വൈസ് ചെയർമാൻ പി.കെ. ഷുക്കൂർ, ടി. മുജീബ് മാസ്റ്റർ ഉപഹാരങ്ങൾ നൽകി. എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. എസ്.എം.സി ചെയർമാൻ കെ. കുഞ്ഞാപ്പ ഹാജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.