സംസ്ഥാന കര്‍ഷക ദിനാഘോഷം എടപ്പാളിൽ

എടപ്പാള്‍: സംസ്ഥാന കര്‍ഷക ദിനാഘോഷം ആഗസ്റ്റ് 12 മുതല്‍ 16 വരെ എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ നടക്കുമെന്ന് മന്ത്രി കെ.ടി. ജലീല്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കാര്‍ഷിക അനുബന്ധ സ്ഥാപനങ്ങളുടെ എക്സിബിഷൻ, കാര്‍ഷിക സെമിനാറുകള്‍, കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷിക ക്വിസ്, സാംസ്കാരിക സമ്മേളനം, പ്രതിഭ സംഗമം, കലാപരിപാടികള്‍, ഘോഷയാത്ര എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും. 12ന് രാവിലെ കര്‍ഷക ദിനാഘോഷ കൊടിയേറ്റ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി നിര്‍വഹിക്കും. വൈകുന്നേരം നാലിന് മന്ത്രി കെ.ടി. ജലീലി​െൻറ അധ്യക്ഷതയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കാര്‍ഷിക പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് ഗസല്‍ അരങ്ങേറും. 13ന് രാവിലെ കാര്‍ഷിക സെമിനാര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്ന് മുതല്‍ അഞ്ച് വരെ ക്വിസ് മത്സരം, നാടന്‍ പാട്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ കലാപരിപാടികള്‍ എന്നിവ നടക്കും . 14ന് വിവിധ സെമിനാറുകള്‍ നടക്കും. സമാപന ദിവസമായ 16ന് രാവിലെ തെങ്ങ് കയറ്റ മത്സരം നടക്കും. ഉച്ചക്ക് 1.30ന് നടക്കുന്ന ഘോഷയാത്രക്ക് ശേഷം പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രസിഡൻറുമാരും വിവിധ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.