കുഴൽമന്ദം: കേന്ദ്രസർക്കാർ കനിഞ്ഞിെല്ലങ്കിൽ സപ്ലൈകോ നെല്ലുസംഭരണം പ്രതിസന്ധിയിലാകും. കൈകാര്യ ചെലവിലും മില്ലുകൾ തിരികെ നൽകുന്ന അരിയുടെ അളവിലും സംസ്ഥാന സർക്കാർ കേരളത്തിലെ മില്ലുടമകൾക്ക് കൊടുത്ത ഉറപ്പ് പാലിക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണം. മില്ലുടമകൾക്ക് അനുകൂലമായ തീരുമാനം ഉണ്ടായിെല്ലങ്കിൽ ഈ സീസൺ മുതൽ സപ്ലൈകോവിനു വേണ്ടി നെല്ല് സംഭരിക്കേണ്ട എന്നാണ് മില്ലുടമകളുടെ തീരുമാനം. സപ്ലൈകോക്കായി 52ഓളം മില്ലുകളാണ് കർഷകരിൽ നിന്ന് താങ്ങുവിലക്ക് നെല്ലു സംഭരിച്ച് അരിയാക്കി തിരികെ സപ്ലൈകോക്ക് നൽകുന്നത്. 100 കിലോ നെല്ല് സംഭരിച്ചാൽ 68 കിലോ അരി മില്ലുടമകൾ സർക്കാറിന് തിരികെ നൽകണമെന്നായിരുന്നു പഴയ വ്യവസ്ഥ. കഴിഞ്ഞ സീസണിൽ മുൻകാല പ്രാബല്യത്തോടെയത് 64 കിലോയാക്കി സംസ്ഥാന സർക്കാർ കുറച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാറിെൻറ തീരുമാനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ സീസണിൽ മില്ലുടമകൾ നെല്ല് ശേഖരിച്ചത് സംസ്ഥാന സർക്കാർ നൽകിയ ഈ ഉറപ്പിലായിരുന്നു. ഇതിനൊപ്പം കൈകാര്യ ചെലവ് ക്വിൻറലിനു 268 രൂപയാക്കി ഉയർത്തണമെന്നും മില്ലുടമകൾ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോൾ 214 രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. മില്ലുടമകളുടെ അവശ്യം അംഗീകരിച്ച സംസ്ഥാന സർക്കാർ നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ മില്ലുടമകൾക്ക് നൽകിയ ഉറപ്പ് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ മാത്രമേ നെല്ല് സംഭരണത്തിെൻറ ആനുകൂല്യങ്ങൾ സപ്ലൈകോക്ക് ലഭിക്കൂ. ഒരു കിലോ നെല്ലിന് 25.30 രൂപയാണ് സർക്കാറിെൻറ താങ്ങുവില. ഇതിൽ 17.50 രൂപ കേന്ദ്രസർക്കാറിെൻറ അടിസ്ഥാന താങ്ങുവിലയാണ്. മാത്രമല്ല നെല്ലിെൻറ കൈകാര്യ ചെലവിനും കേന്ദ്ര സർക്കാർ സംഖ്യ അനുവദിക്കുന്നുണ്ട്. ഇവ ലഭിക്കണമെങ്കിൽ എഫ്.സി.ഐയുടെ നിബന്ധന സപ്ലൈകോ പാലിക്കണം. സംസ്ഥാനത്ത് ഉദ്പാദിപ്പിക്കുന്ന നെല്ലിെൻറ 80 ശതമാനവും സംഭരിക്കുന്നത് സപ്ലൈകോയാണ്. ഈ സീസണിൽ 4.83 ലക്ഷം െമട്രിക് ടൺ നെല്ലാണ് സപ്ലൈകോ സംഭരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.