കാറുള്ളവർക്ക്​ ക്ഷേമ പെൻഷനില്ല; 'അംബാസഡർ' ആവാം

മലപ്പുറം: സാമൂഹിക സുരക്ഷ പെൻഷൻ അർഹത മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവ്. 1000 സി.സിയിൽ കൂടുതൽ എൻജിൻ ശേഷിയുള്ള ടാക്സിയല്ലാത്ത നാലുചക്രവാഹനങ്ങൾ സ്വന്തമായുള്ളവർക്ക് ഇനി പെൻഷൻ ലഭിക്കില്ല. ലോറി, ബസ്, ടെേമ്പാ ട്രാവലർ എന്നിവ അടക്കം നാലിൽ കൂടുതൽ ചക്രങ്ങളുള്ള വാഹന ഉടമകളും പെൻഷൻ പദ്ധതിയിൽനിന്ന് പുറത്താകും. അംബാസഡർ കാർ ഉടമകൾക്ക് തുടർന്നും പെൻഷൻ ലഭിക്കും. അംബാസഡർ കാർ ഉൽപാദനം അവസാനിപ്പിച്ച് വർഷങ്ങളായതിനാലാണ് ഇവരെ പെൻഷൻ വാങ്ങാൻ അനുവദിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു. ഇത്തരത്തിൽ അർഹത ഇല്ലാത്തവരെ കണ്ടെത്തി ഡാറ്റ ബേസിൽനിന്ന് ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് നിർേദശം നൽകി. സാമൂഹിക സുരക്ഷ പെൻഷൻ ഗുണഭോക്താക്കളിൽനിന്ന് അനർഹരെ ഒഴിവാക്കുന്നതി​െൻറ ഭാഗമായാണ് പുതിയ മാനദണ്ഡങ്ങൾ ധനകാര്യ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയത്. കാർ ഉടമകളടക്കം സർക്കാർ സഹായം പറ്റുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഇവ പുതിയ പെൻഷൻ അപേക്ഷകർക്കാണ് ബാധകമാകുക. ഗുണഭോക്താവി​െൻറ മരണശേഷവും അനന്തരാവകാശികൾ പെൻഷൻ വാങ്ങിയാൽ അവരെ ഡാറ്റബേസിൽനിന്ന് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി വാങ്ങിയ പെൻഷൻ അനന്തരാവകാശികളിൽനിന്ന് തിരിച്ചുപിടിക്കാൻ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. മാനദണ്ഡങ്ങളിലെ മാറ്റംമൂലം പെൻഷൻ മുടങ്ങിയതായി പരാതിയുണ്ടെങ്കിൽ സർക്കാർ അദാലത്തിൽ പരിശോധിക്കും. അദാലത്തി​െൻറ തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.