ഇൗ സ്കൂൾ ഗ്രൗണ്ടിൽ തോണിയിറക്കി കളിക്കാം വാഴക്കാട്: സ്‌കൂള്‍ ഗ്രൗണ്ടിലെ വെള്ളക്കെട്ട് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാവുന്നു. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ചെറുവായൂര്‍ മൈന സ്‌കൂള്‍ ഗ്രൗണ്ടിലാണ് മഴവെള്ളം കെട്ടിനില്‍ക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടിലെ കല്ല് വെട്ടിത്താഴ്ത്തിയതും സ്വകാര്യ വ്യക്തികള്‍ വെള്ളത്തിെൻറ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയില്‍ മണ്ണിട്ടതുമാണ് വെള്ളക്കെട്ടിന് കാരണം. മുന്‍ കാലങ്ങളില്‍ ഗ്രൗണ്ടിലെ വെള്ളം താഴ്ഭാഗത്തെ തോട്ടിലേക്ക് ഒഴുകിയിരുന്നു. നിരവധി കായിക മേളകള്‍ നടത്തുന്ന ഗ്രൗണ്ടാണ് വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമില്ലാതെ ഉപയോഗ ശൂന്യമായി കിടക്കുന്നത്. തൊട്ടടുത്ത തോട്ടിലേക്ക് ഒഴുക്കിവിടാനുള്ള ശ്രമവും നടന്നിട്ടില്ല. ഗ്രൗണ്ട് മണ്ണിട്ട് ഉയര്‍ത്തുകയോ പൈപ്പ്ലൈന്‍ വഴി തോട്ടിലേക്ക് വെള്ളം കൊണ്ടുപോകാൻ സംവിധാനം ഒരുക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രക്കുറിപ്പ്: വെള്ളം കെട്ടി നില്‍ക്കുന്ന ചെറുവായൂര്‍ മൈന സ്‌കൂള്‍ ഗ്രൗണ്ട് തെഴില്‍രഹിത വേതനം എടവണ്ണപ്പാറ: ചീക്കോട് ഗ്രാമപഞ്ചായത്ത് തെഴില്‍രഹിത വേതനം ആഗസ്റ്റ് നാല്, ആറ്, ഏഴ് തീയതികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.