കണ്ണുപൊട്ടിക്കും ലൈറ്റും കാതടപ്പിക്കും പാട്ടും

മോേട്ടാർ വാഹന വകുപ്പ് 45,000 രൂപ പിഴയീടാക്കി മലപ്പുറം: എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങളിലുള്ളവരുടെ കണ്ണ് പൊട്ടിക്കുന്ന തരത്തിലുള്ള ലൈറ്റും അമിത ശബ്ദത്തിലുള്ള പാട്ടും കൊണ്ട് റോഡിലിറങ്ങിയ വണ്ടികൾക്ക് മോേട്ടാർ വാഹന വകുപ്പി​െൻറ പൂട്ട്. ബുധനാഴ്ച പകലും രാത്രിയിലും നടത്തിയ പരിശോധനയിൽ 45,000 രൂപ പിഴയീടാക്കി. രൂപമാറ്റം വരുത്തിയ സൈലൻസറുകളും പിടികൂടി. ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ഇവയിൽനിന്ന് സൗണ്ട് ബോക്സുകൾ പിടിച്ചെടുത്തു. കൊണ്ടോട്ടി, അരീക്കോട്, മലപ്പുറം, രാമനാട്ടുകര ഭാഗത്താണ് പ്രധാനമായും പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. ട്രാൻസ്േപാർട്ട് കമീഷണറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ എം.വി.െഎമാരായ എം.പി. അബ്ദുൽ സുബൈർ, എ.ജി. പ്രദീപ് കുമാർ, റോണി വർഗീസ്, ഫിറോസ് ബിൻ ഇസ്മായിൽ, കെ. ശ്രീജിത്ത്, എം. അഭിലാഷ്, സൈദാലിക്കുട്ടി, ഡ്രൈവർമാരായ ബിജു, ശശിധരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.