മലപ്പുറം: കേരള സഹൃദയവേദി പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ ചാന്നാങ്കര എം.പി. കുഞ്ഞിന് മലപ്പുറത്തിെൻറ സ്നേഹാദരം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി. തലസ്ഥാനത്ത് 540ൽപരം സാംസ്കാരിക പരിപാടികൾ അദ്ദേഹം ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, പ്രഫ. തോന്നക്കൽ ജമാൽ, കണിയാപുരം ഹലീം, ഫായിദ മുഹമ്മദ്, നിർമാൺ മുഹമ്മദലി, കെ. ഇബ്രാഹിം ഹാജി തിരൂർ, വി. മുസ്തഫ, എ.കെ. മുസ്തഫ, സി.പി. ഷാജി എന്നിവർ സംസാരിച്ചു. അഷ്റഫ് തിരൂർ സ്വാഗതവും കാരാട്ട് അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. mpmrs1 മലപ്പുറത്ത് നടന്ന ചടങ്ങിൽ ചാന്നാങ്കര എം.പി. കുഞ്ഞിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.