മലപ്പുറം: ജില്ലയിൽ വിവിധ തസ്തികകളിൽനിന്ന് വിരമിച്ചവരും സ്ഥാനക്കയറ്റം ലഭിച്ചവരുമായ ഉദ്യോഗസ്ഥർക്ക് ജില്ല പഞ്ചായത്ത് ഭരണസമിതി നൽകി. സ്ഥാനക്കയറ്റം ലഭിച്ചുപോവുന്ന ജില്ല പഞ്ചായത്ത് എക്സിക്യൂട്ടിവ് എൻജിനീയർ എം.വി. രാജൻ, വിരമിച്ച ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.ടി. അബ്ദുൽ മജീദ്, ജില്ല പട്ടികജാതി ഓഫിസർ ലത നായർ എന്നിവർക്കാണ് നൽകിയത്. പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉപഹാരങ്ങൾ നൽകി. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരം സമിതി ചെയർമാന്മാരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, ഹാജറുമ്മ, അനിത കിഷോർ, അംഗങ്ങളായ ടി.കെ. റഷീദലി, എ.കെ. അബ്ദുറഹിമാൻ, വെട്ടം ആലിക്കോയ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കലാം, ജില്ല പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.