മഞ്ഞളാംകുഴി അലിയുടെ കത്തിന് ഫലം കണ്ടു

പെരിന്തല്‍മണ്ണ: വിവേക് എക്‌സ്പ്രസ് (15905 നമ്പർ) ട്രെയിനില്‍ തനിക്കുണ്ടായ അനുഭവങ്ങൾ വിവരിച്ച് കോച്ചുകള്‍ മികവുറ്റതാക്കുന്നതിന് മഞ്ഞളാംകുഴി അലി എം.എല്‍.എ കേന്ദ്ര റയില്‍വേ മന്ത്രി പീയൂഷ്‌ ഗോയലിന് അയച്ച കത്തിന് പരിഹാരമായി. കോച്ചുകള്‍ മികവുറ്റതാക്കുകയും യാത്രക്കാര്‍ക്ക് ലഭ്യമാവേണ്ട സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതായും റെയില്‍വേ മന്ത്രി എം.എല്‍.എക്ക് അയച്ച മറുപടിയില്‍ വ്യക്തമാക്കി. ഇതേ ട്രെയിനിൽ യന്ത്രവത്കൃത ശുചീകരണം ഏർപ്പെടുത്തിയതായും അറിയിച്ചു. ട്രെയിനിൽ ക്ഷുദ്രജീവികളെ നിയന്ത്രിക്കുന്നതിന് പരിശോധനകള്‍ സമയബന്ധിതമായി നടത്തും. കര്‍ട്ടനുകളും തലയിണകളും പുതപ്പുകളും പുതിയതും അലക്കിയതുമാക്കി മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. 2017 ഡിസംബര്‍ 15ന് വിവേക് എക്‌സ്പ്രസ് ട്രെയിനില്‍ തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഷന്‍ മുതല്‍ തൃശൂര്‍ വരെയുള്ള യാത്രയില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡിസംബര്‍ 20നാണ് കേന്ദ്ര മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. കമ്പാർട്ട്മ​െൻറുകള്‍ പൊടിപിടിച്ച് വൃത്തിഹീനമായതായും സീറ്റുകള്‍, കര്‍ട്ടണ്‍, തലയിണ, ബ്ലാങ്കറ്റ് എന്നിവ അഴുക്കുപുരണ്ട് മുഷിഞ്ഞതായും എലികളും പാറ്റകളും നിറഞ്ഞിരിക്കുന്നതായും നിവേദനത്തിൽ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും മഞ്ഞളാംകുഴി അലി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.