പെരിന്തൽമണ്ണ: ഓണം-ബക്രീദ് ആഘോഷത്തിെൻറ ഭാഗമായി നഗരസഭ നടത്തുന്ന സാംസ്കാരിക ഘോഷയാത്ര, മറ്റ് അനുബന്ധ പരിപാടികൾ എന്നിവ ആസൂത്രണം ചെയ്യാനുള്ള സ്വാഗതസംഘം രൂപവത്കരണം ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ ഹാളിൽ േചരും. അപേക്ഷ ഫോറം വിതരണം പെരിന്തൽമണ്ണ: നഗരസഭയുടെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെട്ട വള്ളുവനാട് തനിമ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിലെ ക്ലബുകൾക്കുള്ള സ്പോർട്സ് കിറ്റ് വിതരണം, ക്ലബ്, വായനശാലകൾ എന്നിവക്ക് വാർഷികാഘോഷം നടത്തുന്നതിനുള്ള ധനസഹായം, കോച്ചിങ് ക്യാമ്പുകൾ സംഘടിപ്പിക്കൽ എന്നിവക്കുള്ള അപേക്ഷ ഫോറം വിതരണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൗൺസിൽ ഹാളിൽ നടത്തും. എല്ലാ ക്ലബ്, വായനശാല പ്രതിനിധികളും സാംസ്കാരിക സംഘടന പ്രവർത്തകരും പങ്കെടുക്കണമെന്ന് നഗരസഭ വിദ്യാഭ്യാസ, കലാ-കായിക സമിതി ചെയർമാൻ അറിയിച്ചു. അനുസ്മരണം പെരിന്തൽമണ്ണ: തൂത ദാറുൽ ഉലൂം വാഫി കാമ്പസിൽ ശിഹാബ് തങ്ങൾ, ചെർക്കളം അബ്ദുല്ല അനുസ്മരണം സംഘടിപ്പിച്ചു. സനീഫ് കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ തൂത മുഖ്യപ്രഭാഷണം നടത്തി. ലത്തീഫ് വാഫി മാടാല, അർഷദ് അമീൻ പാങ്ങ്, മുസഫർ നിയാസ്, സുഹൈൽ മക്കരപ്പറമ്പ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.