മഴ: ചീക്കോട്, വാഴക്കാട് ഗ്രാമപഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടം നിരവധി വീടുകൾ ഭാഗികമായി തകർന്നു, കടകളിൽ വെള്ളം കയറി എടവണ്ണപ്പാറ: ശക്തമായ മഴയില്‍ ചീക്കോട്, വാഴക്കാട് ഗ്രാമപഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. എടവണ്ണപ്പാറ മൂഴിക്കല്‍ വലിയതോട് കരകവിഞ്ഞ് വയലുകളിലും കൃഷിയിടങ്ങളിലും എടവണ്ണപ്പാറ മത്സ്യ-മാംസ മാര്‍ക്കറ്റിലും കൊണ്ടോട്ടി റോഡിലെ നാലു കടകളിലും വെള്ളം കയറി. ബൈപാസ് റോഡിലെ മൊബൈൽ ഷോപ്, പലചരക്ക് കട, പച്ചക്കറി കട എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ചീക്കോട് പഞ്ചായത്തിലെ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഒമ്പതാം വാർഡിലെ അണ്ണടമ്പൻ പുറ്റിയംചാലിൽ യാസിർ, അണ്ണടമ്പൻ പുറ്റിയംചാലിൽ ഗഫൂർ, കോഴിക്കോടൻ മുനീർ എന്നിവരുടെ വീടുകളാണ് തകർന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഹീദ്, പഞ്ചായത്ത് അംഗങ്ങളായ ഉമ്മർ, നസീറ മാടശേരി, തഹസിൽദാർ, വില്ലേജ് ഓഫിസർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ആക്കോട് കരിമ്പനക്കുഴി ഫൈസലിെൻറ നിര്‍മാണത്തിലിരുന്ന വീട് പിറകുവശത്തെ മണ്ണിടിഞ്ഞ് തകര്‍ന്നു. കളത്തില്‍ അഹദിെൻറ വീട്ടിലേക്കും മണ്ണിടിഞ്ഞുവീണു. വെള്ളാലംചോല അബ്ദുറഹ്മാെൻറ വീടിെൻറ കക്കൂസ് പൂര്‍ണമായി തകര്‍ന്നു. ആറാം വാര്‍ഡ് വല്ലങ്ങോട്ട് രവി, അഞ്ചാം വാര്‍ഡ് പാറപ്പുറത്ത് സക്കീർ എന്നിവരുടെ വീടും ഭാഗികമായി തകര്‍ന്നു. മൂലയില്‍ മുഹമ്മദിെൻറ വീടിെൻറ പിറകുവശത്തെ മണ്ണിടിഞ്ഞതോടെ വീട് അപകട ഭീഷണിയിലാണ്. നൂഞ്ഞിക്കര ചാമക്കാലായി ഹരിദാസെൻറ കക്കൂസ്, കുളിമുറി എന്നിവയും തകര്‍ന്നു. ചാലിയാറിലെ ഇരട്ടമുഴി ഭാഗത്ത് പുഴയോരം ഇടിഞ്ഞു. ഇളങ്കാവിൽ, കുനിത്തലക്കടവ്, മങ്കടവ് എന്നിവിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. മുണ്ടംതടം റോഡ്, ഓമാനൂർ-പോത്തുവെട്ടിപ്പാറ പടന്നയില്‍ റോഡ് എന്നിവ ഭാഗികമായി തകര്‍ന്നു. ചിത്രക്കുറിപ്പ്: ചീക്കോട് അണ്ണടമ്പൻ പുറ്റിയംചാലിൽ യാസിറിെൻറ വീടിന് മുകളിൽ മതിൽ ഇടിഞ്ഞുവീണ നിലയിൽ എടവണ്ണപ്പാറയിൽ കൊണ്ടോട്ടി റോഡിലെ കടകളില്‍ വെള്ളം കയറിയപ്പോള്‍ വാഴക്കാട് ആക്കോട് കരിമ്പനക്കുഴി ഫൈസലിെൻറ നിര്‍മാണത്തിലുള്ള വീട് പിറകുവശത്തെ മണ്ണിടിഞ്ഞ് തകര്‍ന്ന നിലയില്‍ എടവണ്ണപ്പാറ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ വെള്ളം കയറിയപ്പോള്‍ മൂലയില്‍ മുഹമ്മദിെൻറ വീടിെൻറ പിറകുവശത്തെ മണ്ണിടിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.