കോഴിക്കുഞ്ഞ് വിതരണം അരീക്കോട്: തെരട്ടമ്മൽ എ.എം.യു.പി സ്കൂളിൽ 'പഠനത്തോടൊപ്പം വരുമാനവും' പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് 250 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 50 കുട്ടികൾക്ക് അഞ്ച് കോഴികൾ വീതവും തീറ്റയും മരുന്നുമാണ് നൽകിയത്. വിതരണോദ്ഘാടനം ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി നിർവഹിച്ചു. വെറ്ററിനറി ഡോക്ടർ രേവതി പദ്ധതി വിശദീകരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് ബോർഡ് ചെയർമാൻ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ കെ.ടി. റുബീന, കെ. റുഖിയ, പ്രധാനാധ്യാപകൻ ടി. അഹമ്മദ് സലീം, വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. കുടുംബസംഗമവും വാർഷിക പൊതുയോഗവും ഊർങ്ങാട്ടിരി: വ്യാപാരി വ്യവസായി ഏകോപന സമിതി ഊർങ്ങാട്ടിരി യൂനിറ്റ് കുടുംബസംഗമവും വാർഷിക പൊതുയോഗവും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.ടി. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജി പുന്നക്കൽ, പി.ടി. അഷ്റഫ്, എ.എ. സലാം, ചാലിൽ ഇസ്മായിൽ, അൽമോയ റസാഖ്, ടി. അബ്ദുറഹ്മാൻ, പി. ഖലീൽ, പി.കെ. സുൽഫിക്കർ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഫാത്തിമ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.