എസ്.എസ്.എഫ് വെസ്​റ്റ്​ ജില്ല സാഹിത്യോത്സവ്: അനുബന്ധ പരിപാടികൾ​​ ഇന്ന്​ മുതൽ

വേങ്ങര: എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവി​െൻറ ഭാഗമായ പരിപാടികൾക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഡിവിഷന്‍ മത്സരങ്ങളില്‍ വിജയികളായ 1500 പ്രതിഭകളാണ് 120 ഇനങ്ങളിലായി മാറ്റുരക്കുക. ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മമ്പുറം മഖാം സിയാറത്തും മൂന്നിന് കോയപ്പാപ്പ മഖാം സിയാറത്തും നടക്കും. വൈകീട്ട് അഞ്ചിന് 'വേങ്ങരയുടെ വര്‍ത്തമാന ചരിത്രങ്ങള്‍' വിഷയത്തില്‍ ചര്‍ച്ച സമ്മേളനം നടക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് ജഅ്ഫര്‍ തുറാബ് തങ്ങളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തും. ഐ.പി.ബി ബുക്ക് െഫയര്‍ ഉദ്ഘാടനം സിവില്‍ സര്‍വിസ് റാങ്ക് ജേതാവ് പി.പി. മുഹമ്മദ് ജുനൈദ് നിർവഹിക്കും. രാത്രി ഏഴിന് സാഹിത്യോത്സവ് സ്നേഹ പ്രഭാഷണങ്ങള്‍ നടക്കും. വെള്ളിയാഴ്ച വൈകീട്ട് കച്ചേരിപ്പടിയില്‍നിന്ന് സാംസ്‌കാരിക ഘോഷയാത്ര തുടങ്ങും. രാത്രി നടക്കുന്ന തഅ്ജീലുല്‍ ഫുതൂഹ് സംഗമത്തിന് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ശിഹാബുദ്ദീന്‍ ബുഖാരി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ശൗകത്ത് നഈമി കശ്മീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ സ്റ്റേജിതര മത്സരങ്ങൾ തുടങ്ങും. വൈകീട്ട് നാലിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം മന്തി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. കവി ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഞായറാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സാഹിത്യോത്സവി​െൻറ ഭാഗമായ മഴവില്‍ സംഘത്തി​െൻറ കലാജാഥ 100 കേന്ദ്രങ്ങളില്‍ 'കലാമുറ്റം' അവതരിപ്പിക്കും. വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ ശിഹാബുദ്ദീന്‍ ബുഖാരി, എം.കെ. മുഹമ്മദ് സ്വഫ്വാന്‍, പി. അബ്ദുറഹ്മാന്‍, എ. അലിയാര്‍ ഹാജി, എ.ടി. സഈദ് സഖാഫി, എ.പി. ഫളല്‍ സഖാഫി, എം. നൗഫല്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.