ഉന്നത വിജയികളെ അനുമോദിച്ചു പുതുപൊന്നാനി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പുതുപൊന്നാനി ആനപ്പടി എ.എൽ.പി സ്കൂളിൽ നഗരസഭ ക്ഷേമകാര്യ ചെയർമാൻ ഒ.ഒ. ശംസു ഉദ്ഘാടനം ചെയ്തു. ടി. അശ്റഫ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി സമ്മാനദാനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അന്നാമു, ശ്രീപതി എന്നിവർ സംസാരിച്ചു. 'ചുമട്ടുതൊഴിലാളികൾക്ക് നേരെ അക്രമം അവസാനിപ്പിക്കണം' എരമംഗലം: പുറങ്ങ് മാരാമുറ്റം പ്രദേശത്ത് മാസങ്ങളായി ചുമട്ടുതൊഴിലാളികൾക്കുനേരെ ഗുണ്ട മാഫിയകളുടെ അക്രമം തുടരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തൊഴിലാളികൾ കൂലി ചോദിച്ചതിന് നോക്കുകൂലിയാണെന്ന രീതിയിൽ കള്ളക്കേസ് നൽകുകയായിരുന്നെന്നും തൊഴിലാളികൾക്കുനേരെ നിരന്തരമായി അക്രമം അഴിച്ചുവിടുകയും അടിസ്ഥാനമില്ലാത്ത ആരോപങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നതിനെതിരെ ഇതര തൊഴിലാളി സംഘടനകളുമായി യോജിച്ച് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഏരിയ സെക്രട്ടറി എ.പി. വാസു, പ്രസിഡൻറ് എ. അബൂബക്കർ, വാസുദേവൻ നമ്പൂതിരി, വി.കെ. അബ്ദുൽഖാദർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.