പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു വേങ്ങര: പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് വേങ്ങര ജി.വി.എച്ച്.എസ്.എസ് 'ഹരിതസേന'യുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 'സ്കൂളിനൊരു കറിവേപ്പ്' പദ്ധതിയുടെ ഭാഗമായി ഹരിതസേനാംഗങ്ങളിൽനിന്ന് അധ്യാപകർ കറിവേപ്പിൻതൈ ഏറ്റുവാങ്ങി. 'സഹപാഠിക്കൊരു തൈ' പദ്ധതിയുടെ ഭാഗമായി ഹരിതസേനാംഗങ്ങൾ ശേഖരിച്ച മാവിൻ തൈകൾ പരസ്പരം കൈമാറി. കറിവേപ്പിൻ തൈകൾ സ്കൂൾ പച്ചക്കറിത്തോട്ടത്തിലും തൈകൾ സ്കൂൾ അങ്കണത്തിലും നട്ടു. കണക്കിെൻറ കെട്ടഴിച്ച് 'ജാങ്കോ ജ്യാമിതി'യുമായി സഹദേവൻ മാസ്റ്റർ വേങ്ങര: ജ്യാമിതിയുടെ വൈവിധ്യങ്ങൾ സരസമായി അവതരിപ്പിച്ച് ദേശീയ പുരസ്കാര ജേതാവ് കെ.പി. സഹദേവൻ മാസ്റ്റർ. പെരുവള്ളൂർ ഗവ. ഹൈസ്കൂൾ ഗണിതശാസ്ത്ര ക്ലബ് 'യെസ് ത്രീഡി യങ് എക്സ്പ്ലോറേഴ്സ് സമ്മിറ്റി'െൻറ ഭാഗമായി സംഘടിപ്പിച്ച 'ജാങ്കോ ജ്യാമിതി' ശിൽപശാലയിൽ കുട്ടികളോട് സംവദിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജ്യാമിതിയുടെ വിവിധ പാറ്റേണുകളിൽ അദ്ദേഹം കുട്ടികൾക്ക് പരിശീലനം നൽകി. ഹയർ സെക്കൻഡറി വൈസ് പ്രിൻസിപ്പൽ കെ. കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. 'ജാങ്കോ ജ്യാമിതി' ചെയർമാൻ കെ. ശ്രീജിൽ അധ്യക്ഷത വഹിച്ചു. വി.ആർ. സാനു, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ. മൂസ, പി. രമാദേവി, കെ. ഹനീഫ എന്നിവർ സംബന്ധിച്ചു. വിദ്യാർഥി പ്രതിനിധികളായ ഷഹ്ല ഷെറി സ്വാഗതവും എ.പി. അംന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.