പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് ജിദ്ദ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ പാട്ടക്കരിമ്പിലെ രോഗിയായ ആറു വയസ്സുകാരന് ചികിത്സ ധനസഹായം കൈമാറി. പാട്ടക്കരിമ്പിലെ എല്ലുരോഗം ബാധിച്ച് ഇരുകാലുകളും തളർന്ന ഹാഷിമിനാണ് കെ.എം.സി.സിയുടെ സഹായഹസ്തം ലഭിച്ചത്. ഹാഷിമിന് കാലുകളുടെ ശസ്ത്രക്രിയ നടത്തുവാൻ മൂന്നുലക്ഷത്തോളം രൂപ ചെലവ് വരും. ഇതിലേക്കാണ് കെ.എം.സി.സി അരലക്ഷം രൂപ പൂക്കോട്ടുംപാടം ലീഗ് ഹൗസിൽവെച്ച് നടന്ന ചടങ്ങിൽ കൈമാറിയത്. ഹാഷിം ചികിത്സ സഹായ സമിതി കൺവീനർ എം.ടി. നാസർ ബാൻ, വി.പി. കുഞ്ഞി മുഹമ്മദ്, ടി.കെ. ബാപ്പുട്ടി എന്നിവര്‍ സഹായധനം ഏറ്റുവാങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ട്രഷർ അഷ്റഫ് മുണ്ടശ്ശേരി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജാഫർ, ഭാരവാഹികളായ നാസർ ബാപ്പു, റഷീദ്, കരീം ബാപ്പു, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അൻവർ സാദത്ത്, വൈസ് പ്രസിഡൻറ് എൻ. കുഞ്ഞാപ്പ ഹാജി, സെക്രട്ടറി അയമു ഹാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നൊട്ടത്ത് മുഹമ്മദ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഫവാസ് ചുള്ളിയോട്, ജംഷി നെടുങ്ങാടൻ, വി.കെ. അബ്ദു എന്നിവർ സംസാരിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്തിലെ അച്ചാർ കമ്പനിയിലെ, ഇരുവൃക്കകളും തകരാറിലായ സുഹ്റാബിയെ ചികിത്സിക്കാന്‍ രൂപവത്കരിച്ച സഹായ കമ്മിറ്റി സ്വരൂപിച്ച തുക സുഹ്റാബിയുടെ മരണത്തെ തുടര്‍ന്ന് പഞ്ചായത്തിലെ 15 പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ചികിത്സ സഹായം വിതരണം ചെയ്തു. വൈസ് പ്രസിഡൻറ് നെട്ടത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഷ്റഫ് പരി, പി. ഹമീദ്, വാർഡ് അംഗങ്ങളായ മുനീഷ കടവത്ത്, പി.എം. ബിജു, വിനോദ് ജോസഫ്, ഗംഗാദേവി ശ്രീരാഗം, അനിത, രാജു, സുഹറ ചികിത്സ സഹായ സമിതി ഭാരവാഹികളായ പന്തപുലാൻ മുഹമ്മദ്, വിശ്വൻ, ഹമീദ് ലബ്ബ, ആറുമുഖൻ, കോയാമ്മു, കെ.വി. ഹംസ, കുഞ്ഞാപ്പ തത്തപുള്ളി, എ.പി. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.