പെണ്‍ചേലാകര്‍മവുമായി താരതമ്യം ചെയ്യാനാവില്ല ന്യൂഡല്‍ഹി: പുരുഷന്മാരുടെ ചേലാകര്‍മത്തിന് ശാസ്ത്രീയമായ പല ഗുണങ്ങളുമുണ്ടെന്ന് സൂപ്രീംകോടതി. അത് ആശുപ്രതിയിലാണ് നടത്തുന്നതെന്നും ഇതിനെ പെണ്‍ചേലാകര്‍മവുമായി താരതമ്യം ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. പെൺകുട്ടികളെ ചേലാകര്‍മം ചെയ്യുന്നത് കുട്ടികള്‍ക്ക് വാക്സിനേഷന്‍ എടുക്കുന്നതുപോലെ കാണണമെന്ന് ദാവൂദി ബോറ വിഭാഗക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. പുരുഷന്മാരുടെ ചേലാകര്‍മവും സ്ത്രീകളുടെ ചേലാകര്‍മവും വ്യത്യസ്തമാണെന്നും ദാവൂദി ബോറ സമുദായത്തിനിടയിലുള്ള പെണ്‍ ചേലാകര്‍മത്തിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീംകോടതി നിരീക്ഷിച്ചു. മുഴുവന്‍ മുസ്ലിം വിശ്വാസികളായ പുരുഷന്മാരും ചേലാകര്‍മം ചെയ്യുന്നുണ്ടെന്നും പുരുഷന്മാരെ നടത്താന്‍ അനുവദിക്കുമ്പോള്‍ സ്ത്രീകളെ എങ്ങനെ വിലക്കുമെന്നും സിങ്വി ബോധിപ്പിച്ചു. എന്നാല്‍, ഇവിടെ മുതിര്‍ന്നവരല്ല, കുട്ടികളാണെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. വേദനയുണ്ടാകുമ്പോള്‍ കുട്ടി എതിര്‍ക്കുമെന്നും അപ്പോള്‍ ബലം പ്രയോഗിച്ചല്ലേ ചേലാകര്‍മം നടത്താനാകൂ എന്നും സുപ്രീംകോടതി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.