അസം: കേന്ദ്ര സർക്കാറി​​േൻറത്​ നിഗൂഢ ശ്രമമെന്ന്​ യൂത്ത് ലീഗ്

ന്യൂഡൽഹി: സുപ്രീംകോടതി നിർദേശത്തി​െൻറ മറവിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള ബി.ജെ.പി ശ്രമത്തി​െൻറ ഫലമാണ് അസമിലെ പൗരത്വ പ്രതിസന്ധിയെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആരോപിച്ചു. അസം ജനസംഖ്യയുടെ 10 ശതമാനത്തിലേറെ പേർ ഒരൊറ്റ നിമിഷംകൊണ്ട് ഇന്ത്യൻ പൗരന്മാരല്ലാതായി മാറുന്നു എന്നത് വലിയ മനുഷ്യാവകാശ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പുറത്തായതിൽ ഒന്നര ലക്ഷം പേർ വോട്ടർപട്ടികയിൽ പേരുള്ളവരാണ്. കുറ്റമറ്റ രീതിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നും പൗരത്വ രേഖകൾ ഹാജരാക്കാൻ മതിയായ സമയം നൽകണമെന്നും യൂത്ത് ലീഗ് ദേശീയ പ്രസിഡൻറ് സാബിർ എസ്. ഗഫാർ, ജനറൽ സെക്രട്ടറി സി.കെ. സുബൈർ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.