ഇല്യാസ് പെരിമ്പലത്തിന് അധ്യാപക അവാർഡ് മഞ്ചേരി: നെല്ലിക്കുത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു.പി വിഭാഗം അധ്യാപകൻ കെ. മുഹമ്മദ് ഇല്യാസ് എന്ന ഇല്യാസ് പെരിമ്പലം സംസ്ഥാന പി.ടി.എയുടെ ഈ വർഷത്തെ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായി. സംസ്ഥാനത്തെ എൽ.പി, യു.പി അധ്യാപകരിൽനിന്ന് രണ്ടുപേർക്ക് വീതമാണ് അവാർഡ്. ശാസ്ത്ര-ജ്യോതിശാസ്ത്ര രംഗത്തെ മികച്ച പ്രവർത്തനവും വിദ്യാർഥികൾക്കിടയിൽ അവ പഠിപ്പിക്കുന്നതിനുള്ള മികവും പരിഗണിച്ചാണ് അവാർഡ്. കുട്ടികൾക്കിടയിൽ മികച്ച ശാസ്ത്രബോധമുണ്ടാക്കാൻ പരിശ്രമിക്കുന്ന ഇല്യാസ് 'കഥപറയും നക്ഷത്രങ്ങൾ', 'മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 'മാനത്തേക്കൊരു കിളിവാതിൽ' എന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിെൻറ രചയിതാക്കളിൽ ഒരാളാണ്. ദിനചൈതന്യം, ശാത്രച്ചെപ്പ് എന്നീ പുസ്തകങ്ങളുടെ എഡിറ്ററുമാണ്. ശാസ്ത്രരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പെരിമ്പലത്തെ പരേതനായ കാവുങ്ങൽ മുഹമ്മദ് മാസ്റ്ററുടെയും ചെറുകപ്പള്ളി സൈനബയുടെയും മകനാണ്. ഭാര്യ: ഹബീബ. മക്കൾ: ബാസിത്, വാരിസ്, ഇഖ്ബാൽ, ഹസീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.