മനിശ്ശേരി കിള്ളിക്കാവ് പൂരം ഇന്ന്

ഒറ്റപ്പാലം: മേളതാളങ്ങളുടെയും വർണ വിസ്മയങ്ങളുടെയും നേർക്കാഴ്ച സമ്മാനിക്കുന്ന മനിശ്ശേരി കിള്ളിക്കാവ് പൂരം ബുധനാഴ്ച ആഘോഷിക്കും. രാവിലെ നാലിന് നടതുറക്കും. തുടർന്ന് മഹാഗണപതി ഹോമം, ഉഷഃപൂജ, നിവേദ്യങ്ങൾ, പൂതൻ-തിറകളി, തൃത്താല ശങ്കരകൃഷ്ണ പൊതുവാളി‍​െൻറ നേതൃത്വത്തിൽ സോപാന സംഗീതം, കയില്യാട് സജിയും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം, ഉച്ചപൂജ, തായമ്പക, കേളി പറ്റ്, കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവ നടക്കും. വൈകീട്ട് മൂന്ന് മുതൽ ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവതിയെ കാവ് പറമ്പിലെത്തിക്കും. അഞ്ചുവരെ നീളുന്ന പഞ്ചാരിമേളം അകമ്പടിയാകും. ദേശങ്ങളിൽനിന്നുള്ള ആനപ്പൂരവും വിവിധ കമ്മിറ്റികളുടെ വേലവരവും അഞ്ച് മുതൽ ക്ഷേത്രത്തിലെത്തും. വ്യാഴാഴ്ച പുലർച്ച നടക്കുന്ന മേളത്തോടെ പൂരാഘോഷത്തിന് സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.