പട്ടാമ്പി: അധ്യാപകരുടെ അവധിക്കാല പരിശീലനം ബുധനാഴ്ച തുടങ്ങും. എട്ടു ദിവസമാണ് ഇക്കൊല്ലം പരിശീലനം. ആദ്യ ആറു ദിവസം പാഠപുസ്തക ബന്ധിതമായിരിക്കും. അതിനാൽ പാഠപുസ്തകം, കൈപ്പുസ്തകം എന്നിവ കരുതണമെന്ന് എസ്.എസ്.എ അധികൃതർ അറിയിച്ചു. ഇതോടൊപ്പം ഹലോ ഇംഗ്ലീഷ് പരിശീലനവും ആരംഭിക്കും. ഇതിൽ പങ്കെടുക്കുന്നവർ അവധിക്കാല പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല. ഐ.ടി. പരിശീലനവും നൽകുന്നുണ്ട്. പട്ടാമ്പി ഉപജില്ലയിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകാർക്ക് യഥാക്രമം നരിപ്പറമ്പ് ഗവ. യു.പി. സ്കൂൾ, ബി.ആർ.സി. ഹാൾ, പട്ടാമ്പി ഗവ. യു.പി. പുലാശ്ശേരി ഗവ. വെൽഫെയർ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് പരിശീലനം. എൽ.പി, യു.പി. അറബി അധ്യാപകർക്ക് പട്ടാമ്പി ജി.എം.എൽ.പി സ്കൂളാണ് കേന്ദ്രം. ഹലോ ഇംഗ്ലീഷ് പരിശീലനം, യു.പി. വിഭാഗത്തിെൻറ ഹിന്ദി, സംസ്കൃതം, മലയാളം, സോഷ്യൽ സയൻസ്, സയൻസ്, ഗണിതം പരിശീലനം എന്നിവ പട്ടാമ്പി ഗവ. യു.പി. സ്കൂളിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.