കളിക്കമ്പത്തിന് കരുത്തുപകരാൻ കരിമ്പ പ്രീമിയർ ലീഗ് പിറന്നു

കല്ലടിക്കോട്: കരിമ്പയിലെ കളിക്കമ്പത്തിന് കരുത്തുപകരാൻ പ്രീമിയർ ലീഗ് പിറന്നു. വളർന്നുവരുന്ന പ്രതിഭകളുടെ കായികമികവിനും പരിപോഷണത്തിനും യോജിച്ച പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് കരിമ്പ ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രീമിയർ ലീഗ് എന്ന പൊതുവേദി രൂപവത്കരിച്ചത്. ആദ്യഘട്ടത്തിൽ ക്രിക്കറ്റ്, ഫുട്ബാൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.എം. തങ്കച്ചൻ മുഖ്യാതിഥിയായിരുന്നു. ഷാക്കിർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 14 ക്ലബുകളുടെ പൊതുവേദിയാണിത്. ക്രിക്കറ്റ് ടൂർണമ​െൻറിൽ കരിമ്പ പള്ളിപ്പടി യുവ ജേതാക്കളായി. ഫൈറ്റേഴ്സ് ഇരട്ടക്കല്ല് റണ്ണേഴ്സ് അപ്പായി. തിങ്കളാഴ്ച പഞ്ചായത്ത് മൈതാനിയിൽ ഫുട്ബാൾ ടൂർണമ​െൻറ് ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.