തിരൂരങ്ങാടി:

ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു രാജ്യം നേരിടുന്ന സംഘപരിവാർ ഭീഷണിക്കെതിരേ "ജാർഖണ്ഡ് മുതൽ ത്രിപുര വരെ; അവർ നമ്മെ തേടിയെത്തും മുമ്പ് " എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പോപുലർ ഫ്രണ്ട് തിരുരങ്ങാടി ഏരിയാ കമ്മിറ്റിയുടെ കീഴിൽ ചെമ്മാട് വ്യഭാരി ഭവൻ ഓഡിറ്റോറിയത്തിൽ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. പോപുലർ ഫ്രണ്ട് ജില്ല സമിതി അംഗം ഫൈസൽ മുസ്ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന സംഘപരിവാര ഭീഷണിക്കെതിരെ ജനം ഒന്നിച്ച് മുന്നിട്ടിറങ്ങണമെന്ന് അദ്ധേഹം പറഞ്ഞു. തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗം ജമാൽ തിരൂരങ്ങാടി ഐക്യദാർഢ്യ സംഗമം അംഗീകരിച്ച പ്രമേയം അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി സിറാജുദിൻ, ഡിവിഷൻ പ്രസിഡണ്ട് ഉസ്മാൻകോയ, ഹുസൈൻ ചെമ്മാട്, ജലീൽ ചെമ്മാട്, ജാഫർ ചെമ്മാട്, മത,രാഷ്ട്രിയ, സാമൂഹ്യ, സാംസ്‌കാരിക സന്നദ്ധ പ്രവർത്തകർ സംസാരിച്ചു. ഫോട്ടോ: പോപുലർ ഫ്രണ്ട് തിരുരങ്ങാടിഏരിയാ കമ്മിറ്റി ചെമ്മാട് സംഘടിപ്പിച്ചു ജനജാഗ്രതാ സദസ്സ് ജില്ല സമിതി അംഗം ഫൈസൽ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു. IQBAL PALATHINGAL....... 9961 688 688
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.