ആലത്തൂർ: അത്തിപ്പൊറ്റ മാങ്ങോട്ട് ഭഗവതി ക്ഷേത്രത്തിലെ വേല ഭക്തി ആഘോഷിച്ചു. ഞായറാഴ്ച പുലർച്ച മുതൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ തുടങ്ങി. രാവിലെ 7.30ന് സോപാന സംഗീതം, എട്ടിന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്ര ക്ഷേത്രാങ്കണത്തിലേക്ക് പുറപ്പെടൽ, ഒമ്പത് മുതൽ 11 വരെ നാദസ്വര കച്ചേരി, ഉച്ചക്ക് 12ന് ആൽത്തറ കേളി, ഈടുവെടി എന്നിവ നടന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് മൂലസ്ഥാനമായ ഉണ്ണിയിരുത്തി മൊക്കിൽനിന്ന് വേല എഴുന്നള്ളിപ്പ് തുടങ്ങി. ചെറുപ്പുളശ്ശേരി പാർത്ഥൻ, ശേഖരൻ, വൈലാശ്ശേരി അർജുനൻ, തിരുവേഗപ്പുറ പത്മനാഭൻ, മച്ചാട് ഗോപാലൻ എന്നീ ആനകളാണ് എഴുന്നള്ളിപ്പിൽ നിരന്നത്. 2.30ന് ദേശമന്ദിൽ മേളവും പഞ്ചവാദ്യവും രാത്രി ഏഴിന് ആന എഴുന്നള്ളിപ്പും വാദ്യഘോഷത്തോടെ ക്ഷേത്രത്തിലെത്തിയതോടെ പകൽ വേല സമാപിച്ചു. രാത്രി 7.30 മുതൽ ഒമ്പത് വരെ നാദസ്വര കച്ചേരിയും തൃത്തായമ്പകയുമായിരുന്നു. 11ന് ബന്ധു ദേശമായ വിവുള്ളിയാപുരം ദേശക്കാരുടെ കുതിരയെ വണങ്ങൽ ചടങ്ങ് നടന്നു. തിങ്കളാഴ്ച പുലർച്ച വേല അവസാനിക്കും. ദേശീയപാത കുടിയൊഴിപ്പിക്കൽ: കേരളത്തിൽ ഇരകളായത് രണ്ടുലക്ഷം പേർ -സുരേഷ് കീഴാറ്റൂർ മുതലമട: ദേശീയപാത കുടിയൊഴിപ്പിക്കലിെൻറ ഭാഗമായി കേരളത്തിൽ രണ്ടുലക്ഷം ഇരകൾ ഉണ്ടായിട്ടുണ്ടെന്ന് കീഴാറ്റൂരിലെ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. മുതലമട മാഞ്ചിറയിൽ ദേശീയപാത ഇരകളുടെ ഫോറം സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് വികസനത്തിന് ജനങ്ങൾ എതിരല്ല. എന്നാൽ, കിടപ്പാടം നഷ്ടപ്പെടുന്ന ഇരകളെ കൂടുതലായി സൃഷ്ടിക്കരുത്. ദേശീയപാത വികസനം നടത്തുന്ന പ്രദേശത്തെ ജനങ്ങൾ ജനകീയ സർവേ നടത്തണമെന്ന് സുരേഷ് കീഴാറ്റൂർ ആവശ്യപ്പെട്ടു. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രവണതയാണ് കേരളത്തിലെ ദേശീയപാത വികസനത്തിൽ കണ്ടുവരുന്നത്. ഇതിനെതിരെ ഇരകൾ ജാഗ്രത പാലിക്കണം. ദേശീയപാത ഇരകളുടെ ഫോറം കൺവീനർ വി.പി. നിജാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ആറുമുഖൻ പത്തിചിറ, അജിത് കൊല്ലങ്കോട്, പ്രദീപ് നെന്മാറ, ഷൈഖ് മുസ്തഫ, എ.സി. ജയിലാവുദ്ദീൻ, മുഹമ്മദ് ഹനീഫ, പി.എ. റഷാദ്, നൂറുദ്ദീൻ ഹാജി എന്നിവർ സംസാരിച്ചു. കെ.പി.എസ്.എച്ച്.എ ജില്ല കൺവെൻഷൻ പാലക്കാട്: സർക്കാർ സ്കൂളുകളിലെ ഒന്നുമുതൽ ഏഴുവരെയുള്ള കുട്ടികൾക്ക് അനുവദിച്ച സൗജന്യ കൈത്തറി യൂനിഫോം വിതരണ പദ്ധതി എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് സെക്കൻഡറി സ്കൂൾ ഹെഡ്മാേസ്റ്റഴ്സ് അസോസിയേഷൻ (കെ.പി.എസ്.എച്ച്.എ) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷനും വിരമിക്കുന്ന പ്രധാനാധ്യാപകർക്കുള്ള യാത്രയയപ്പും സംസ്ഥാന വൈസ് പ്രസിഡൻറ് യു. ലിയാഖത്ത് അലിഖാൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.പി. രവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആർ. സുരേഷ്കുമാർ, എ.എസ്. സുരേഷ്, സണ്ണി, ശ്രീകുമാർ, മുരളീധരൻ, സൂസൻ ജോർജ്, ഹേമലത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.