വേനൽമഴ കനിഞ്ഞു കുന്നിൻചെരുവുകളിലും ഗ്രാമങ്ങളിലും ജലസമൃദ്ധി

ഷൊർണൂർ: കൊടും വരൾച്ച പ്രതീക്ഷിച്ച കുന്നിൻചെരുവുകളിലും ഗ്രാമങ്ങളിലും ജലസമൃദ്ധി. കിണറുകളിൽ ജലം നിറഞ്ഞുനിൽക്കുന്നത് മനം കുളിർക്കുന്ന കാഴ്ചയാണ്. പലയിടങ്ങളിലും മുറ്റങ്ങളിൽ വരെ ഉറവയൊലിക്കുന്ന കാഴ്ചയാണ്. കാഞ്ഞിരപ്പുഴ ഡാം തുറന്നുവിട്ടതിനൊപ്പം തുടർച്ചയായി ലഭിക്കുന്ന വേനൽമഴ വെള്ളത്തിന് നെട്ടോട്ടമോടേണ്ടുന്ന ദുരവസ്ഥ ഒഴിവാക്കി. കനാൽ വെള്ളം വന്നത് 50 കിലോമീറ്ററിലധികം വരുന്ന ഭാഗത്ത് ജലസമൃദ്ധമാക്കാനിടയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.