ഷൊർണൂരിലെ കൊച്ചിപ്പാലം പുരാവസ്തുവായി സംരക്ഷിക്കണം ^സെമിനാർ

ഷൊർണൂരിലെ കൊച്ചിപ്പാലം പുരാവസ്തുവായി സംരക്ഷിക്കണം -സെമിനാർ ഷൊർണൂർ: ഭാരതപ്പുഴക്ക് കുറുകെയുള്ള പഴയ കൊച്ചിപ്പാലം പുരാവസ്തുവായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പുഴയിൽ സെമിനാർ നടത്തി. പുരാവസ്തു സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ ചരിത്ര ഗവേഷകൻ രാജൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് റിട്ട. ക്യാപ്റ്റൻ കെ.ജി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. പാലക്കാട് ചരിത്ര ക്ലബ് പ്രസിഡൻറ് ബോബൻ മാട്ടുമന്ത, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡൻറ് പി. പത്മജ, പ്രസാദ് കെ. ഷൊർണൂർ, അഡ്വ. പ്രദീപ് ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സമിതി സെക്രട്ടറി കെ.ടി. രാമചന്ദ്രൻ മാസ്റ്റർ സ്വാഗതവും ക്യാപ്റ്റൻ കെ.പി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. പാലം പുരാവസ്തുവായി നിലനിർത്തുന്നതിന് നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് സമിതി പ്രവർത്തകർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.