യൂത്ത് ലീഗ് വാഹനജാഥ സംഘടിപ്പിച്ചു

അലനല്ലൂർ: 'ഇന്ത്യ എേൻറതുമാണ്' പ്രമേയത്തിൽ മണ്ണാർക്കാട് നടക്കുന്ന നിയോജക മണ്ഡലം യൂത്ത് ലീഗ് സമ്മേളന പ്രചാരണാർഥം എടത്തനാട്ടുകര മേഖല യൂത്ത് ലീഗ് കമ്മിറ്റി വാഹന ജാഥ സംഘടിപ്പിച്ചു. യതീംഖാന തടിയംപറമ്പിൽനിന്ന് ആരംഭിച്ച ജാഥ വൈകീട്ട് കോട്ടപ്പള്ള സ​െൻററിൽ സമാപിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി റഷീദ് ആലായൻ ജാഥ ക്യാപ്റ്റൻ സി. സക്കീറിനും വൈസ് ക്യാപ്റ്റൻ സുൽഫീക്കറലിക്കും പതാക നൽകികൊണ്ട് ഉദ്ഘാടനം െചയ്തു. മേഖല യൂത്ത് ലീഗ് പ്രസിഡൻറ് സി. സക്കീർ അധ്യക്ഷത വഹിച്ചു. സാജിദ് ബാബു, സുൽഫീക്കറലി, വി. ഷാനവാസ്, കെ.ടി. ഹംസപ്പ, എം. അബൂബക്കർ, എം.പി.എ. ബക്കർ മാസ്റ്റർ, അൻവർ സാദത്ത്, കാപ്പിൽ മൻസൂർ, എം. അലി, വി.പി. റഹീസ് എന്നിവർ സംസാരിച്ചു. ഫോട്ടോ: എടത്തനാട്ടുകര മേഖല യൂത്ത് ലീഗ് വാഹന പ്രചാരണജാഥ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി റഷീദ് ആലായൻ ജാഥ ക്യാപ്റ്റൻ സി. സക്കീറിനും വൈസ് ക്യാപ്റ്റൻ സുൽഫീക്കറലിക്കും പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.