ചാലിയാറിൻ ഓളങ്ങളിലൂടെ ഇനി ഹൗസ്ബോട്ടിൽ ഒഴുകിനീങ്ങാം

കോഴിക്കോട്: തെക്കൻ കേരളത്തിലെ കായലുകൾക്കും പുഴകൾക്കും മാത്രം പരിചിതമായിരുന്ന ഹൗസ്ബോട്ട് ഇനി ചാലിയാറിലും. മലബാർ ഗ്രൂപ്പിനു കീഴിൽ ജലവിനോദ യാത്രക്കായി ഒരുക്കിയ ആഡംബര ഹൗസ്ബോട്ട് സർവിസ് തുടങ്ങി. മലബാർ മറീന ക്രൂസ് എന്നുപേരിട്ട ബോട്ട് ചെറുവണ്ണൂരിൽ മലബാർ ഗ്രൂപ്പിനു കീഴിലെ മറീന കൺവെൻഷൻ സ​െൻററിൽനിന്നാണ് യാത്ര തുടങ്ങുക. ഹൗസ്ബോട്ട് സർവിസ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാലിയാർ പുഴയുടെയും തീരത്തെ പ്രകൃതികാഴ്ചകളുടെയും സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയാണ് ഹൗസ്ബോട്ട് സമ്മാനിക്കുക. ഒരേ സമയം 40 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടിൽ ലിവിങ് റൂം, കിടപ്പുമുറി, ഭക്ഷണശാല എന്നിവയും ഒരുക്കിയിട്ടുണ്ട്. കോർപറേറ്റ് മീറ്റിങ്ങുകളും വിനോദപരിപാടികളും സംഘടിപ്പിക്കാനും ബോട്ടിൽ സൗകര്യമുണ്ട്. ചാലിയാർ തീരത്തെ ഓട് ഫാക്ടറികൾ, കൊളത്തറ ചെറിയമാട്, വലിയമാട്, അറപ്പുഴ പാലം, കടവ് റിസോർട്ട് എന്നിവിടങ്ങളിലൂടെ നീങ്ങുന്ന ബോട്ട് തിരിച്ച് ബേപ്പൂർ തുറമുഖത്തിന് സമീപത്തെത്തിയാണ് മടങ്ങുക. ആർകിടെക്ട് ടോണി ജോസഫി​െൻറ നേതൃത്വത്തിലുള്ള സ്ഥപതി ഗ്രൂപ് രൂപകൽപന ചെയ്ത ബോട്ടി​െൻറ നടത്തിപ്പ് ചുമതല ആലപ്പുഴയിലെ റെയിൻബോ ക്രൂയിസസിനാണ്. കോഴിക്കോടി​െൻറ തനതുരുചികൾ ചേരുന്ന ഭക്ഷണവും ലഭിക്കും. കോഴിക്കോടിനെയും ചാലിയാറിനെയും ജലവിനോദകേന്ദ്രമാക്കുന്നതി​െൻറ മുന്നോടിയാണ് ഹൗസ് ബോട്ട് സർവിസെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. വിദേശ ടൂറിസ്റ്റുകളുമായി സഹകരിച്ച് ജലവിനോദസഞ്ചാരം കൂടുതൽ വിപുലീകരിക്കുമെന്ന് മലബാർ ഗ്രൂപ് മീഡിയ ഹെഡ് കെ.പി. നാരായണൻ, െറയിൻബോ ക്രൂയിസസ് പ്രതിനിധി രാഹുൽ മാത്യു എന്നിവർ പറഞ്ഞു. ചടങ്ങിൽ എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിച്ചു. എം.പി. അഹമ്മദ് സ്വാഗതം പറഞ്ഞു. എം.എൽ.എമാരായ വി.കെ.സി മമ്മദ് കോയ, പുരുഷൻ കടലുണ്ടി, എ. പ്രദീപ് കുമാർ, പി.ടി.എ. റഹീം, കോർപറേഷൻ ഡെപ്യൂട്ടി മേയർ മീര ദർശക്, ഫറോക്ക് നഗരസഭ ചെയർപേഴ്സൺ റൂബീന, വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ, പി.സി. രാജൻ, ചേറാൽ പ്രമീള, അനിതകുമാരി, അശ്വിനി പ്രതാപ്, ടി.വി ബാലൻ, ഉമ്മർ പാണ്ടികശാല, ടി.പി. ജയചന്ദ്രൻ, എം. ഗിരീഷ്, കെ.വി. അബ്്ദുൽ മാലിക്ക്, ടോണി ജോസഫ്, റെയിൻബോ ക്രൂയിസസ് ഡയറക്ടർ ജോജി മാത്യു, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് എം.ഡി അഷർ ഒ, ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ. നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.